
കുടുംബ ജീവിതത്തില്‍ ലൈംഗിക ബന്ധത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ലൈംഗികതയെ കുറിച്ചുള്ള അറിവില്ലായിമയും തെറ്റിദ്ധാരണകളും സ്ത്രീ പുരുഷ ബന്ധത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. എന്താണ് ലൈംഗിക ജീവിതത്തിലുള്ള പ്രധാന പ്രശ്നങ്ങള്‍ക്കു കാരണമെന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. അല്ലാത്ത പക്ഷം ഇത് ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. പരസ്പരം ഉള്ള കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി തുറന്ന ചര്‍ച്ചകള്‍ നടത്തുന്നത് വഴി ഒരു പരിധി വരെ ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയും.

അസംതൃപ്തമായ ലൈംഗിക ജീവിതത്തിനുള്ള പ്രധാന കാരണം പങ്കാളിയുടെ കുറ്റം മാത്രമല്ല മറിച്ച് സമയവും ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സെക്സ് സൈക്കോളജിയില്‍ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗിക താത്‌പര്യം ഉണരുന്ന സമയത്തെ കുറിച്ചുള്ള അറിവില്ലായിമ പലപ്പോഴും ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

സ്ത്രീകളുടെ ശാരീരിക പ്രത്യേകതളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ലൈംഗികതാത്‌പര്യം ഉണരുന്ന സമയം കൂടുതലായും വൈകുന്നേരങ്ങളാണ്. പക്ഷേ പുരുഷനെ സംബന്ധിച്ച് അത് രാവിലെയും. വൈകുന്നേരങ്ങള്‍ ജോലിയിലെ തിരക്കുകളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് എപ്പോഴും പുരുഷന്‍ ആഗ്രഹിക്കുന്നത്. പകല്‍ മുഴുവനും ഉള്ള ജോലിത്തിരക്കുകള്‍ അവരെ ശാരീരികവും മാനസ്സികവും ആയി ക്ഷീണിതരാക്കും.
മിക്ക ദമ്ബതികളും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് രാത്രി കിടക്കുംപോഴാണ്. രാത്രി ഒന്‍പതുമണി കഴിഞ്ഞതിന് ശേഷം. പക്ഷേ മനഃശാസ്ത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ഇത് കേവലം ഒരു പ്രക്രിയ എന്നതിനപ്പുറം മനസ്സിനും ശരീരത്തിനും ഒരേപോലെ അനുഭൂതി കിട്ടണമെങ്കില്‍ ലൈംഗീകത പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അനുഭവിക്കണം എന്നാണ്. ഉറങ്ങുന്നതിന് മുന്‍പുള്ള സെക്സ് നല്ല ഉറക്കം നല്‍കുമെന്ന കാര്യം ഗവേഷകരും ശരി വക്കുന്നുണ്ടെങ്കിലും, അതി രാവിലെയുള്ള സെക്സ് നല്ല ഉന്മേഷം നല്‍കുമെന്നു ഗവേഷകര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. നന്നായി ഉറങ്ങിയതിന് ശേഷമുള്ള സെക്സ് സ്ത്രീക്കും പുരുഷനും പ്രത്യേക അനുഭൂതി നല്കും. എന്നു കരുതി എല്ലാവരിലും ഇത് ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. അതുകൊണ്ട് സമയം അറിഞ്ഞു സെക്സില്‍ ഏര്‍പ്പെട്ടാല്‍ അത് നല്‍കുന്ന അനുഭൂതി വളരെ വലുതായിരിക്കും.