
പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഭാരതീയ സന്ന്യാസിമാരാണ് അഘോരികള്‍. അഘോരമൂര്‍ത്തി എന്ന സങ്കല്പത്തില്‍ ശിവനെയും ചിലപ്പോള്‍ കാളിയെയും ഭജിച്ചിരുന്ന ഇവര്‍ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചു വരുന്നവരാണ്. ഹരിദ്വാര്‍, ഋഷികേശ്, കാശി തുടങ്ങിയ പുണ്യ സങ്കേതങ്ങളിലും ഹിമാലയസാനുക്കളിലും മാത്രം കാണുന്ന സന്യാസി സമൂഹമാണ് അഘോരികൾ.
അഘോരി സന്യാസിമാര്‍ കേരളത്തിലെത്തുന്നു. തലസ്ഥാനത്ത് വെങ്ങാനൂര്‍ ചാവടിയിലെ പൗര്‍ണമി കാവില്‍ മെയ് 13ന് 50ലേറെ അഘോരി സന്യാസിമാര്‍ എത്തുകയാണ്. ചുടല ഭസ്മം പൂശി രുദ്രാക്ഷമാലകള്‍ അണിഞ്ഞ് അവരെത്തും നൂറ്റാണ്ടിലെ ആദ്യ മഹാ കാളിക യാഗശാലയെ ശിവമയം ആക്കാന്‍. ഭാരതത്തിലെ അഘോരി സന്യാസി സമ്പ്രദായത്തിന് 5000 വര്‍ഷത്തിലധികം പഴക്കമുണ്ട് .സന്യാസ നിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും മറ്റു സന്യാസ സമുദായങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത പുലര്‍ത്തുന്നവരാണ് അഘോരികള്‍. മഹാകാല്‍ ഭൈരവ അഖണ്ഡയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തില്‍ ആദ്യമായി പൗര്‍ണമിക്കാവില്‍ മെയ് 6 മുതല്‍ 16 വരെ നടക്കുന്ന മഹാകാളികായാഗത്തിന് അഘോരികള്‍ എത്തുന്നത് .ഇവര്‍ എത്തുന്നതോടു കൂടി യാഗഭൂമി മറ്റോരു പുണ്യത്തിന് വേദിയാകുമെന്ന് യാഗത്തിന്റെ മുഖ്യ സംയോജകന്‍ മഹാകാല്‍ ഭൈരവ അഖണ്ഡയുടെ ജനറല്‍ സെക്രട്ടറിയുമായ ആനന്ദ് നായര്‍ പറഞ്ഞു.