Breaking News

BSW ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി കിണറ്റിൽ വീണ് മരണപ്പെട്ടു.

വർക്കല: പാളയംകുന്നു CHMM കോളജിലെ BSW ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി കിണറ്റിൽ വീണ് മരണപ്പെട്ടു. കൊല്ലം ചടയമംഗലം പോരേടം സ്വദേശിനി ഫാത്തിമ എൻ എസ് ആണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം.മാതാപിതാക്കൾ ഇല്ലാത്ത വിദ്യാർത്ഥിനി മാതാവിന്റെ സഹോദരിയുടെ സംരക്ഷണ ചുമതലയിൽ ആണ്. വിദ്യാർത്ഥിനി ഒരാളുമായി അടുപ്പം ഉണ്ടായിരുന്നു എന്നും കോളജിൽ സ്ഥിരമായി എത്താറില്ല എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ കുഞ്ഞുമ്മ കഴിഞ്ഞ ദിവസം കോളജിൽ എത്തിയിരുന്നു. എന്നാൽ അന്നേദിവസം വിദ്യർത്ഥിനി കോളജിൽ എത്തിയിരുന്നില്ല. കോളജ് അധികൃതർ വിദ്യർഥിനിയെ സ്കൂളിൽ വിളിച്ചു വരുത്തി കുഞ്ഞുമ്മയോടൊപ്പം വിടുകയാണ് ഉണ്ടായത്. തുടർന്ന് വീട്ടിൽ എത്തിയ പെണ്കുട്ടി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വിവരങ്ങൾ ആണ് ലഭിക്കുന്നത്. സംഭവത്തിൽ ചടയമംഗലം പോലീസ് കേസ് എടുത്തിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *