Breaking News

വിവാഹത്തിന് രണ്ടാഴ്ച മാത്രം; കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അജ്ഞാത സംഘം വീട്ടിലെത്തി കുത്തിക്കൊലപ്പെടു ത്തി. ധാര്‍വാഡ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന ഫൈറോസ് പഠാന്‍ (32) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടിലെ സിറ്റ്ഔട്ടില്‍ ഇരിക്കുകയായിരുന്ന ഫൈറോസിന്റെ അടുത്തേക്ക് ഒരാള്‍ എത്തി സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. അതേസമയം, വീടിന് പുറത്തായി മറ്റു ചിലരും കാത്തുനിന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് ഫൈറോസിനെ കുത്തിയ ആക്രമികള്‍ വീട്ടിനുള്ളിലേക്ക് പിന്തുടര്‍ന്ന് കടന്ന് ആക്രമണം തുടരുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ നാലംഗ സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് വീടിനുള്ളിലെ കിടപ്പുമുറിയില്‍ നിന്നാണ് ഫൈറോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ 24-ന് വിവാഹം നടക്കാനിരിക്കെയാണ് ഫൈറോസിന്റെ ദുരന്തമരണം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *