Breaking News

പവര്‍സ്റ്റാറില്‍ കന്നഡ യുവ ആക്ഷന്‍ താരം ശ്രേയസ് മഞ്ജു

വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ബഹുഭാഷാ ചിത്രത്തില്‍ കന്നഡ യുവതാരം ശ്രേയസ് മഞ്ജു അഭിനയിക്കുന്നു. കന്നടയിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കെ മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു. 2019 ല്‍ പുറത്തിറങ്ങിയ ‘പാഡെ ഹുളി’ എന്ന ആക്ഷന്‍ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങള്‍ക്ക് വളരെയേറെ പ്രേക്ഷകാംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന ഈ ചിത്രത്തില്‍ കന്നട സിനിമയിലെമറ്റു പ്രശസ്ത താരങ്ങളുമുണ്ടാകുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.
ബാബു ആന്റണി നായകനായി, ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന ‘പവര്‍ സ്റ്റാര്‍ ‘ ഒമര്‍ ലുലുവിന്റെ ആദ്യ ആക്ഷന്‍ മാസ്സ് ചിത്രമാണ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അടാര്‍ ലൗ, ധമാക്ക, എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറില്‍, ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോര്‍, അമേരിക്കന്‍ ബോക്സിങ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാം എന്നിവര്‍ ജോയിന്‍ ചെയ്തിരുന്നു. കൂടാതെ മലയാളത്തില്‍ നിന്നും ബാബുരാജ്, റിയാസ് ഖാന്‍ ഒപ്പം അബു സലീമും പ്രധാന വേഷത്തില്‍ എത്തുന്നു. പവര്‍ സ്റ്റാറിന് വേണ്ടിയുള്ള ഇവരുടെ വര്‍ക്ക് ഔട്ട് ഇമേജുകള്‍ ലോക്ക് ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *