Breaking News

മെട്രോ ട്രെയിനിൽ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് പിഴ 

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനില്‍ ഭക്ഷണം കഴിച്ച യാത്രക്കാരി ക്ക് പിഴയിട്ട് ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ. കഴിഞ്ഞ ദിവസം മാധവാര സ്റ്റേഷനില്‍ നിന്ന് മാഗഡി റോഡ് സ്റ്റേഷനിലേക്ക് യാത്ര ചെയ്ത യാത്രക്കാരിക്കാണ് 500 രൂപ പിഴ അടക്കേണ്ടി വന്നത്.

യാത്രക്കാരി ഭക്ഷണം കഴിക്കുന്നത് സഹയാത്രികരിലൊരാള്‍ വിഡിയോയില്‍ പകർത്തി സമൂഹമാധ്യമത്തില്‍ പങ്കുവെക്കുക യായിരുന്നു. ഈ വിഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. മെട്രോ പരിസരത്തോ ട്രെയിനിനകത്തോ ഭക്ഷണം കഴിക്കുന്നതും പാനീയങ്ങള്‍ കുടിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബി.എം.ആർ.സി.എല്‍ അധികൃതർ മുന്നറിയിപ്പ് നല്‍കി. മെട്രോ യിലെ വൃത്തി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *