Breaking News

‘ന്യൂ ബിഗിനിങ്ങ്‌സ്’

ഗോപി സുന്ദറിന്റെ പുതു വര്‍ഷ സന്ദേശ ഗാനം പുറത്തിറങ്ങി. ‘ന്യൂ ബിഗിനിങ്ങ്‌സ് ”എന്ന പേരില്‍ ഉള്ള ഈ ആല്‍ബം ഇരുള്‍ നിറഞ്ഞ ഇന്നലെകള്‍ മറന്നു കൊണ്ട് പ്രത്യാശയുടെ പുതുവര്‍ഷ സൂര്യ കിരണങ്ങള്‍ നമ്മുടെ മനസ്സുകളില്‍ വെളിച്ചം നിറക്കട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ഗോപി സുന്ദര്‍ ഈ ആല്‍ബം സമര്‍പ്പിക്കുന്നത് . പ്രശസ്ത പിന്നണി ഗായകന്‍ നിരഞ്ജ് സുരേഷ് (പൂമുത്തോളെ ഫെയിം) വരികള്‍ എഴുതിയ ഈ ഇംഗ്ലിഷ് ഗാനം പാടിയിരിക്കുന്നത് ദേശി രാഗ്,ഉണ്ണിശോ എന്നി ആല്‍ബങ്ങളിലൂടെ പ്രശ്‌സ്തമായ മെറില്‍ ആന്‍ മാത്യൂ ആണ്. ഗോപി സുന്ദറിന്റെ തന്നെ ക്രിസ്തുമസ് കരോള്‍ പാടിയ മെറില്‍ വീണ്ടും ഗോപി സുന്ദര്‍ മ്യൂസിക്ക് കമ്പനിക്ക് വേണ്ടി പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.
കൂടാതെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും 62 വിവിധ രാജ്യങ്ങളിലെ ആളുകള്‍ സമാധാന സന്ദേശവുമായി ഒരേ മനസ്സോടെ പുതുവത്സര ആശംസകള്‍ ഈ ഗാനത്തിലൂടെ കൈമാറുന്നു എന്നതും ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷതയാണ്. അടിപൊളി രിതിയില്‍ നിന്നു മാറി വെസ്‌റേറണ്‍ ശൈലിയില്‍ ആണ് ഗോപി സുന്ദര്‍ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഈ ഗാനത്തിന്റെ ക്രിയേറ്റിവ് ഹെഡ് യൂസഫ് ലെന്‍സ് മാന്‍, ഡി ഒ പി നിതിന്‍ പി മോഹന്‍ , എഡിറ്റര്‍ രഞ്ജിത്ത് ടച്ച് റിവര്‍ , ക്രിയേറ്റിവ് സപ്പോര്‍ട്ട് ഷൈന്‍ റായമ്‌സ് ,ഫൈസല്‍ നാലകത്ത് ,ഷംസി തിരൂര്‍ , ഷിഹാബ് അലി. ഇരുട്ടു വിണു കഴിഞ്ഞ ഒരു വര്‍ഷത്തിന്റെ വേദനകള്‍ മറന്നു, ലോകം മുഴുവന്‍ പുതുവത്സര സൂര്യന്റെ പോസിറ്റീവ് വെളിച്ചം നിറയട്ടെ എന്ന ആശയമാണ് ഗോപി സുന്ദറിന്റെ ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത്. ‘ന്യൂ ബിഗിനിങ്ങ്‌സ് ‘ എന്ന ഈ ആല്‍ബത്തിലൂടെ പുതുവര്‍ഷ പുലരിയുടെ നന്മ നിറഞ്ഞ ഒരു പ്രഭാതം നമുക്കും സ്വപ്‌നം കാണാം.
പ്രതിസന്ധികള്‍ക്കിടയിലും തളരാതെ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ വിരിയുമെന്ന ശുഭ ചിന്തകള്‍ നമ്മുടെ മനസ്സുകളില്‍ വിരിയട്ടെ എന്ന ആശയമാണ് മെറില്‍ ആന്‍ മാത്യു പാടിയ ഈ ഗാനം. ഖത്തര്‍ ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മെറില്‍ കണ്ണൂര്‍ ആലക്കോട് അറക്കല്‍ മനോജ് മാത്യു – നിഷ വര്‍ഗീസ് ദമ്പതികളുടെ പുത്രിയാണ് . ഗോപി സുന്ദര്‍ മ്യൂസിക്ക് കമ്പനി ആണ് ” ന്യൂ ബിഗിനിങ്ങ്‌സ്” ലോകത്തിന് സമര്‍പ്പിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *