Breaking News

പുതിയ കവര്‍സോങ്ങുമായി സന മൊയ്തൂട്ടി

ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളിലേക്ക് മലയാളിയെ എന്നും നയിക്കുന്ന ഒരു അതിമനോഹര ഗാനമാണ് ശ്രീ. കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണന്‍ എന്ന ചിത്രത്തിനു വേണ്ടി ശ്രീ. കൈതപ്രത്തിന്റെ വരികള്‍ക്ക് ശ്രീ. വിദ്യാസാഗര്‍ ഈണം നല്‍കി ഗാനഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസും ശബ്‌നവും ചേര്‍ന്നാലപിച്ച ‘വെണ്ണിലാചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ…. ‘ എന്ന ഗാനം.
എത്ര കേട്ടാലും മതിവരാത്ത , എക്കാലത്തേയും മികച്ച ഈ മെലഡി ഗാനത്തിന്റെ പുതുമ നിറഞ്ഞ ഒരു കവര്‍സോങ്ങ് വീഡിയോ , സോഷ്യല്‍ മീഡിയയിലൂടെ ഏവര്‍ക്കും പ്രിയങ്കരിയായ ഗായിക സന മൊയ്തൂട്ടി ആലപിച്ച് സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു.
സന മൊയ്തൂട്ടി ആലപിച്ച് സത്യം ഓഡിയോസ് റിലീസ് ചെയ്ത കണ്ണാടി കൂടുംകൂട്ടി.. , കരിമിഴി കുരുവിയെ കണ്ടീല …, ചൂളമടിച്ചു കറങ്ങി നടക്കും…. എന്നീ ഗാനങ്ങളുടെ കവര്‍ യൂട്യൂബില്‍ ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ചതാണ്. മികച്ച ദൃശ്യാവിഷ്‌ക്കാരവും ശബ്ദമിശ്രണവും സനയുടെ വ്യത്യസ്ഥമായ ആലാപനവും കൊണ്ട് ‘വെണ്ണിലാചന്ദനക്കിണ്ണവും .. ‘എല്ലാവര്‍ക്കും ഇഷ്ടപെടും.

Related posts

Leave a Reply

Your email address will not be published. Required fields are marked *