
അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകൾ എലിസബത്ത് ഡെന്നീസിന്റെ തിരക്കഥയിൽ, പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം സംഗീതം പകരുന്ന “കിട്ടിയാൽ ഊട്ടി’ എന്ന മ്യൂസിക് വീഡിയോ സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. ഊട്ടിയിലെ ഒരു വിക്ടോറിയൻ കോട്ടേജിനുള്ളിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊച്ചിയിൽ നിന്നും വിളിച്ചു വരുത്തിയ അഭിനയമോഹിയായ പെൺകുട്ടിയെ അഭിനയിപ്പിക്കാൻ പറ്റാതെ രണ്ടു സംവിധാനസഹായികൾ പറഞ്ഞു വിടുന്നിടത്താണ് “കിട്ടിയാൽ ഊട്ടി” ആരംഭിക്കുന്നത്. അതേസമയം അവിടേയ്ക്ക് വരുന്ന സംവിധായകൻ, യഥാർത്ഥ നായിക അവളാണന്ന് തെറ്റിദ്ധരിക്കുന്നു. എന്നാൽ അസിസ്റ്റന്റ് തെരഞ്ഞെടുത്ത നായിക അടുത്ത ദിവസത്തെ ഷൂട്ടിംഗിലേക്ക് തയ്യാറെടുക്കുന്നു. ആ തെറ്റിദ്ധാരണയുടെ ഒരു ദിവസമാണ് മ്യൂസിക് വീഡിയോയിലൂടെ തിരക്കഥാകൃത്തും സംവിധായകനും അവതരിപ്പിക്കുന്നത്. മലയാളി മനസ്സുകളിൽ മായാതെ തങ്ങി നിൽക്കുന്ന കിലുക്കത്തിലെ ‘കിട്ടിയാൽ ഊട്ടി’ എന്ന ഡയലോഗ് വീഡിയോയുടെ ടൈറ്റിൽ. കഥയുടെ പശ്ചാത്തലം തന്നെയാണ് ഈ ടൈറ്റിലിനുള്ള പ്രാധാന്യം. സ്റ്റുഡൻ്‌റ് വിസയിലും മറ്റും നാടുവിടുന്ന എണ്ണമറ്റ മലയാളി യുവതലമുറയുടെ വിഷയം ചർച്ച ചെയ്ത ഒടിടി ചിത്രമായ ‘ദി പ്രൊപ്പോസലി’ന്റെ സംവിധായകൻ ജോ ജോസഫാണ് “കിട്ടിയാൽ ഊട്ടി ” കഥയെഴുതി സംവിധാനം ചെയ്യുന്നത്.
എസ് പി വെങ്കിടേഷ് തന്നെയാണ് പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. ഏഴു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം ഊട്ടിയിലും വിദേശത്തുമായാണ് ചിത്രീകരിച്ചത്. സംവിധായകനായ ജോ ജോസഫ് തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമര രാജ , ക്ലെയർ സാറ മാർട്ടിൻ , അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവരാണ് മറ്റ് താരങ്ങൾ. സൂസൻ ലൂംസഡൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ ഗാനരചന നിർവഹിച്ചിട്ടുള്ളത്. ആലാപനം-ശ്രീകാന്ത് ഹരിഹരൻ,എഡിറ്റർ-പ്രിൻസ് സാഗർ, നിർമ്മാണം-സിൽവർ ക്ലൗഡ് പിക്ചേഴ്സ്.
‘മാണിക്ക മാട്ടരം ‘എന്ന പേരിൽ തമിഴിലും ഈ വീഡിയോ ഗാനം റിലീസ് ചെയ്യും.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം …