
പ്രശാന്ത് പുന്നപ്ര (അയ്യപ്പ ബൈജു),ആര്യ (ബഡായി ബംഗ്ലാവ്) ബേബി &മേരി (ആക്ഷന്‍ ഹീറോ ബിജു), അന്നമ്മ ചേടത്തി (പാചകം യൂടൂബര്‍) എന്നിവര്‍ക്കൊപ്പം അഭിജിത്ത്, ശ്രേയ എന്നിവര്‍ നായികാ നായകന്മാരാവുന്ന കോമഡി വെബ് സീരീസാണ് ‘ബൂം റാങ്ങ് വില്ലേജ്’. ഹരീഷ് സി സേനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ റയാന്‍,യയാതി,ജലിന്‍,പുണ്യാളന്‍,ജസ് മോന്‍, നിമേഷ്, വിവേക്, സൂരജ്, ജോയ്‌ജോസഫ്, ഷിബിന്‍, സാന്ദ്ര, ചിത്രലേഖ, അന്നറോസ്, സോണിയ ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നീനു റനീഷ് നിര്‍മ്മിക്കുന്ന ‘ബൂം റാങ്ങ്’ വില്ലേജിന്റെ ഛായാഗ്രഹണം അനൂപ് ശിവന്‍ നിര്‍വ്വഹിക്കുന്നു.കഥ തിരക്കഥ സംഭാഷണം പ്രിന്‍സ് കെ ജോസ്,ജിതേഷ് പി,ഹരീഷ് സി സേനന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു.സംഗീതം-വിഎ മ്യൂസിക്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നജീബ് എം ലൈല,പ്രൊജക്റ്റ് ഡിസൈനര്‍-ഹാവു മീഡിയ കൊച്ചി,കല-അജി കുമാര്‍ മുതുകുളം,മേക്കപ്പ്-ഉദയന്‍ പേരൂര്‍ക്കട,
വസ്ത്രലങ്കാരം-രേഷം മേലേടത്ത്,സിങ്ക് സൗണ്ട്-എസ് നംഷാദ്, ഒരു തനി നാട്ടിന്‍പുറത്തെ കഥ അതീവ രസകരമായി അവതരിപ്പിക്കുന്ന ‘ബൂം റാങ്ങ് വില്ലേജ്’ ജനുവരി ഒന്നിന് യൂ ടൂ ബ് ചാനലിലൂടെ പ്രദര്‍ശനത്തിനെത്തുന്നു.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.