Breaking News

സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ ഇരുനൂറാമത്തെ ചിത്രം. “എല്ലാം ശരിയാകും”

‘വെള്ളിമൂങ്ങ’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘ആദ്യരാത്രി’ എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’ എന്ന പ്രത്യേകത ഈ ചിത്രത്തിനു ണ്ട്. നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് “എല്ലാം ശരിയാകും” തിയ്യേറ്ററി ലെത്തിക്കുന്നു.
ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഷാരിസ് മുഹമ്മദ് എഴുതുന്നു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയ വരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍ മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. എഡിറ്റര്‍ സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കല ദിലീപ് നാഥ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസൈന്‍ റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഷാബില്‍ ,സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം, സത്യം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *