
കോഴിക്കോട്: ഐഎച്ച്ആർഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ അപ്ലൈഡ് സയൻസ് കോളേജുകളിലെ 2026-27 അധ്യയന വർഷത്തെ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്.
കോഴിക്കോട് (ഫോൺ: 0495-2765154, 0495-2768320, 8547005044), താമരശ്ശേരി (0495-22234243, 8547005025), നാദാപുരം (0496-2556300, 8547005056), വട്ടംകുളം (0494-2689655, 8547005054), വാഴക്കാട് (0483-2727070, 8547005055), മുതുവല്ലൂർ (0483-2963218, 8547005070), വടക്കഞ്ചേരി (0491-2985061, 8547005042), മലമ്പുഴ (0491-2530010, 8547005062), കുഴൽമന്ദം (04922-285577, 8547005061), അഗളി (അട്ടപ്പാടി) (04924-254699, 9447159505), മീനങ്ങാടി (04936-246446, 8547005077), അയലൂർ (04923-241766, 8547005029), നാട്ടിക (0487-2395177, 8547005057), ചേലക്കര (04884-227181, 8547005064), കൊടുങ്ങല്ലൂർ (0480-2816270, 8547005078) എന്നിവിടങ്ങളിലെ അപ്ലൈഡ് സയൻസ് കോളേജുകളിലേക്കാണ് പ്രവേശനം.
താൽപര്യമുള്ള വിദ്യാർത്ഥികൾ http://admissions.ihrd.ac.in� എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജൂൺ 8 രാവിലെ 10 മണി മുതൽ എസ്.ബി.ഐ കളക്ട് (SBI Collect) മുഖേന അപേക്ഷാ ഫീസ് അടച്ച് അപേക്ഷ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഓൺലൈനായി സമർപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, എസ്.ബി.ഐ കളക്ട് മുഖേന ഫീസ് അടച്ചതിന്റെ തെളിവ് എന്നിവ പ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് ഹാജരാക്കണം.
പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.ihrd.ac.in� വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട അപ്ലൈഡ് സയൻസ് കോളേജുകളിലെ ഫോൺ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

