Breaking News

പട്ടികജാതി/വർഗ യുവതീയുവാക്കൾക്ക് സൗജന്യ പരിശീലന കോഴ്‌സ്

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, തിരുവനന്തപുരം പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനായി സ്പെഷ്യൽ കോച്ചിംഗ് സ്കീം പ്രകാരം സൗജന്യ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. കോഴ്‌സ് ജൂലൈ 1 മുതൽ തിരുവനന്തപുരത്ത് ആരംഭിക്കും. നിലവിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

പരിശീലന വിഷയങ്ങൾ:
സ്റ്റെനോഗ്രാഫി
ടൈപ്പ്റൈറ്റിംഗ്
ഇംഗ്ലീഷ്
ജനറൽ നോളജ് (ജി.കെ)
ഗണിതം

യോഗ്യത: പ്ലസ് ടു
പ്രായപരിധി: 18 മുതൽ 27 വയസ് വരെ
വാർഷിക കുടുംബ വരുമാനം: 3 ലക്ഷം രൂപയിൽ കവിയരുത്.

പരിശീലനത്തിന് ആവശ്യമായ പഠന പുസ്തകങ്ങൾ സൗജന്യമായി നൽകും. 80 ശതമാനം ഹാജർ ഉറപ്പാക്കുന്ന പരിശീലനാർഥികൾക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപ്പൻഡും ലഭിക്കും.
അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി, പ്ലസ് ടു, ആധാർ കാർഡ്, തൊഴിൽ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം.
ഫോൺ: 0471-2332113.

Related posts

Leave a Reply

Your email address will not be published. Required fields are marked *