Breaking News

കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം: ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ്ങിന്റെ (CET) ഈവനിംഗ് ഡിഗ്രി കോഴ്‌സ് ഓഫീസിൽ വിവിധ എൻജിനിയറിങ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക് ബിരുദങ്ങളും ഇവയിലേതെങ്കിലും ഒന്നിൽ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 22 രാവിലെ 10 മണിക്ക് കോളേജിലെ ഈവനിംഗ് ഡിഗ്രി കോഴ്‌സ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്:
???? www.cet.ac.in⁠
???? 0471-299391, 9447205324

Related posts

Leave a Reply

Your email address will not be published. Required fields are marked *