

വർക്കല : ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ 2024 ഒക്ടോബർ 25 26 27 വെള്ളി ശനി ഞായർ തീയതികളിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഓർത്തോപീഡിക്സ് വിഭാഗത്തിലെ വിദഗ്ധരും പ്രശസ്തരുമായ ഡോ:വിഷ്ണു ഉണ്ണിത്താൻ ഡോ:ഷെറിൻ ഷാജി ഡോ:അഭിലാഷ് രാമൻ ഡോ:രാഹുൽ എന്നിവർ നേതൃത്വം നൽകുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷനും, കൺസൾട്ടനും, അസ്ഥിബലക്ഷയ നിർണയ ടെസ്റ്റും, ഡയബറ്റിക് പെരിഫറൽ ന്യൂറോപതി നിർണയ ടെസ്റ്റും സൗജന്യമായിരിക്കും .
മുട്ട്, ഇടുപ്പ്, തോൾ മാറ്റി വയ്ക്കൽ, സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ, ആർത്തൊസ്കോപ്പി, ആർത്തോപ്ലാസ്റ്റി, മുട്ട് തേയ്മാനത്തിനുള്ള പിആർപി ചികിത്സ, ഓർത്തോ സംബന്ധമായ എല്ലാവിധ ശസ്ത്രക്രിയകൾക്കും കുറഞ്ഞ നിരക്കിൽ പ്രത്യേക പാക്കേജ് നൽകുന്നതാണ്
എക്സ്-റേ 50% , C T M R I സ്കാൻ 20%, ലാബ് ടെസ്റ്റ് 20%, ഫിസിയോതെറാപ്പി 50%, ഇളവ് ലഭിക്കുന്നതാണ് . ഈ സേവനം ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്ക് ലഭിക്കുന്നതാണ്. പരമാവധി ഈ സേവനം പ്രയോജനപ്പെടുത്തുക
കൂടുതൽ വിവരങ്ങൾക്ക് 94000 50200.






