
ആറ്റിങ്ങൽ: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (INTUC)യുടെ ജീവകാരുണ്യ സംഘടനയായ ‘കൈത്താങ്ങ്’ നടപ്പിലാക്കിയ ‘പ്രതീക്ഷാ സംഭരണി’ പദ്ധതി ശ്രദ്ധേയമായി. പദ്ധതിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റി ആറ്റിങ്ങൽ ഡിവിഷനിലെ ജീവനക്കാർ സമാഹരിച്ച പഠനോപകരണങ്ങൾ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗം ദീപാ അനിൽ പഠനോപകരണ വിതരണോദ്ഘാടനം നിർവഹിച്ചു. ഗിരീഷ് അരീക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനുരാജ് ആർ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ റിജിത്ത്, ഷാജി പി. എസ്., ബൈജു എസ്. കെ., ബിജു കുമാർ രാജ്, ഷഫീർ ഖാൻ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ പഠനയാത്രയ്ക്ക് കരുത്തേകുന്ന ഈ സാമൂഹിക പ്രവർത്തനത്തിന് നേതൃത്വം നൽകിയ കേരള വാട്ടർ അതോറിറ്റി ആറ്റിങ്ങൽ ഡിവിഷനിലെ ജീവനക്കാരെയും ‘കൈത്താങ്ങ്’ പ്രവർത്തകരെയും ചടങ്ങിൽ അഭിനന്ദിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …