Breaking News

ബാംഗളൂർ നഗരത്തിലെ റോഡിൽ കിടന്ന് വ്യോമസേനാ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും തമ്മിൽ സംഘർഷം

ബെംഗളൂരു : ബെംഗളൂരുവിൽ റോഡിൽ വ്യോമസേനാ ഉദ്യോഗസ്ഥനും ബൈക്ക് യാത്രക്കാരനും തമ്മിൽ അടിപിടി. വിങ് കമാൻഡർ ആദിത്യ ബോസും കോൾ സെന്റർ ജീവനക്കാരനായ വികാസ് കുമാറും തമ്മിലാണ് സംഘർഷമുണ്ടായത്. ആദിത്യ ബോസും ഭാര്യ സ്ക്വാഡ്രൺ ലീഡർ മധുമിതയും ബെംഗളൂരു സി.വി. രാമൻനഗർ ഡിആർഡിഒ കോളനിയിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

തിങ്കളാഴ്ച രാവിലെ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ തന്നെ ബൈക്ക് യാത്രക്കാരൻ ആക്രമിച്ചെന്നാണ് ആദിത്യ ബോസ് അറിയിച്ചത്. മൂക്കിലും കഴുത്തിലും മുറിവേറ്റ് രക്തംവാർന്ന നിലയിലായിരുന്നു വീഡിയോ. പിന്നീട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ രണ്ടുപേരും പരസ്പരം ആക്രമിക്കുന്നതായി വ്യക്തമാവുകയായിരുന്നു. ദമ്പതിമാരുടെ പരാതിയിൽ വികാസ് കുമാറിനെ പോലീസ് അറസ്റ്റുചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *