
വർക്കല: വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച്.എം.സി. വഴി ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ജൂലൈ 22ന് ആശുപത്രിയിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുക.
ഫിസിയോ തെറാപ്പിസ്റ്റ് : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ദിവസവേതനം 625 രൂപ. ജൂലൈ 22ന് രാവിലെ 10നാണ് ഇന്റർവ്യൂ.
ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ): കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് (DAME) പാസായിരിക്കണം. ദിവസവേതനം 575 രൂപ.
പഞ്ചകർമ്മ അറ്റൻഡർ (ഫീമെയിൽ): എസ്.എസ്.എൽ.സി.യും പഞ്ചകർമ്മ കോഴ്‌സുമാണ് യോഗ്യത. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്‌സ് യോഗ്യതയും പരിഗണിക്കും. ദിവസവേതനം 550 രൂപ.ഈ രണ്ട് തസ്തികകളിലേക്കുമുള്ള ഇന്റർവ്യൂ ജൂലൈ 22ന് ഉച്ചയ്ക്ക് 12ന് നടക്കും.
സാനിറ്റേഷൻ വർക്കർ : എസ്.എസ്.എൽ.സി.യാണ് യോഗ്യത. ദിവസവേതനം 500 രൂപ. ഇന്റർവ്യൂ ജൂലൈ 22ന് ഉച്ചയ്ക്ക് 2ന് നടക്കും.
ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ ജൂലൈ 22ന് അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 45 വയസാണ്. പ്രായം തെളിയിക്കുന്ന രേഖയും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0470 2605363.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

