
സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വാശ്രയ കോളേജുകളിലും നടത്തുന്ന എം.എസ്.സി. (എം.എൽ.ടി.) കോഴ്സിലേക്കുള്ള പ്രവേശനത്തിന് ജൂൺ 9 മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നോ ബി.എസ്.സി. (എം.എൽ.ടി.) കോഴ്സ് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.
സാധാരണ വിഭാഗത്തിലെ അപേക്ഷകർക്ക് 40 വയസും, സർവീസ് ക്വാട്ടയിലെ അപേക്ഷകർക്ക് 49 വയസുമാണ് പരമാവധി പ്രായപരിധി. അപേക്ഷകൾ www.lbscentre.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കണം.അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 1,200 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 600 രൂപയുമാണ്. ഫീസ് ഓൺലൈനായോ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂൺ 28 വരെ അടയ്ക്കാം. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷാഫീസ് സർക്കാർ ട്രഷറിയിലെ ‘0210-03-105-99’ എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ അടയ്ക്കണം.
തിരുവനന്തപുരം കേന്ദ്രമായി നടത്തുന്ന പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുക. സർവീസ് ക്വാട്ടയിലെ അപേക്ഷകരും പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. പരീക്ഷ തീയതി പിന്നീട് അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 0471-2560362, 0471-2560363, 0471-2560364
വെബ്സൈറ്റ്: www.lbscentre.kerala.gov.in
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

