Breaking News

കർണാടകയിൽ സ്കൂളുകൾക്ക് വാർഷിക കലണ്ടർ പ്രഖ്യാപനം; 19 ദിവസത്തെ ദസറ അവധി

കർണ്ണാടക(ബെംഗളൂരു): സംസ്ഥാനത്തെ സ്കൂളുകൾക്കായുള്ള 2026-27 അധ്യയന വർഷത്തെ വാർഷിക കലണ്ടർ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് പ്രഖ്യാപിച്ചു. മെയ് 29 മുതൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് പ്രൈമറി, സെക്കൻഡറി സ്കൂളുകൾ വീണ്ടും തുറക്കും.

അധ്യയന വർഷം രണ്ട് ടേമുകളായി ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മെയ് 29 മുതൽ ഒക്ടോബർ 2 വരെയാണ് ആദ്യ ടേം. ഒക്ടോബർ 3 മുതൽ 21 വരെ 19 ദിവസത്തെ ദസറ അവധിയായിരിക്കും. തുടർന്ന് ഒക്ടോബർ 22-ന് രണ്ടാം ടേം ആരംഭിച്ച് 2027 ഏപ്രിൽ 10-ന് അധ്യയന വർഷം അവസാനിക്കും.
പുതിയ കലണ്ടർ പ്രകാരം ആകെ 365 ദിവസങ്ങളിൽ 245 ദിവസങ്ങൾ പ്രവൃത്തി ദിനങ്ങളാണ്. ഇതിൽ 181 ദിവസം പഠന പ്രവർത്തനങ്ങൾക്ക് മാറ്റിവെച്ചിട്ടുണ്ട്. ശേഷിക്കുന്ന ദിവസങ്ങൾ പരീക്ഷകൾ (26), കായിക-കലാ മത്സരങ്ങൾ (24), മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും (10), പ്രാദേശിക അവധികൾ (4) എന്നിങ്ങനെയാണ്.

എല്ലാ സ്കൂളുകളിലും ഏകീകൃത വിദ്യാഭ്യാസ പ്രവർത്തനം ഉറപ്പാക്കുന്നതിനായി നിർദ്ദേശിച്ച ഷെഡ്യൂൾ കൃത്യമായി പാലിക്കണമെന്ന് വകുപ്പ് കമ്മീഷണർ വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *