
ശിവഗിരി: ആലുവയിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മോസ്കോയിൽ സംഘടിപ്പിച്ച ലോകമത പാർലമെന്റ് ശിവഗിരിമഠം നടപ്പാക്കുന്ന ഗുരുധർമ്മ പ്രചരണത്തിന്റെ ഭാഗമാണെന്ന് ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ആത്മീയ അടിത്തറയുടെ അഭാവമാണ് സോവിയറ്റ് യൂണിയൻ തകർച്ച യിലേക്ക് നയിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുരുദേവന്റെ തത്വദർശനത്തിൽ ആത്മീയതയാണ് അടിസ്ഥാന മെന്നും അതിന്റെ പ്രകാശത്തിലാണ് മനുഷ്യത്വത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. മനുഷ്യരാശിയെ ഒരേ സത്യത്തിന്റെ അംശമായി കാണുന്ന അദ്വൈതദർശനമാണ് “മാനവരെല്ലാം ഒന്ന്” എന്ന ഗുരുവചന ത്തിന്റെ അന്തർഗ്ഗതം. സാമൂഹിക-ആർഥിക ഭേദമന്യേ മനുഷ്യരെ ഏകതയിൽ കാണുവാൻ ആഹ്വാനം ചെയ്യുന്ന ഗുരുദേവന്റെ അധ്യാത്മദർശനം ഇന്നും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്ധ്യാത്മികതയിൽ അധിഷ്ഠിതമായ സാമൂഹ്യസേവനമാണ് ഗുരുധർമ്മപ്രചരണത്തിന്റെ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയ സ്വാമി സച്ചിദാനന്ദ, വത്തിക്കാൻ, ലണ്ടൻ, ബഹ്റിൻ, ഓസ്‌ട്രേലിയ, ദുബായ് എന്നിവിടങ്ങളിൽ നടത്തിയ സമ്മേളനങ്ങളുടെ തുടർച്ചയായാണ് മോസ്കോയിലെയും ലോകമത പാർലമെന്റ് സംഘടിപ്പിച്ചതെന്ന് പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലും സമാന സമ്മേളനങ്ങൾ നടത്താനുള്ള ആലോചനയുണ്ടെന്നും അറിയിച്ചു.
ശിവഗിരിമഠത്തിന്റെ പ്രതിനിധിയായ സ്വാമി വീരേശ്വരാനന്ദ യുടെ നേതൃത്വത്തിലാണ് മോസ്കോ സമ്മേളനം നടന്നത്.