Breaking News

നഗരൂർ പോലീസ് സബ് ഇൻസ്പെക്ടറെ ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

വെള്ളല്ലൂർ: നഗരൂർ പോലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക വാഹനം തടഞ്ഞ് അസഭ്യം വിളിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 27ന് വൈകിട്ട് 4 മണിയോടെ വെള്ളല്ലൂർ ജവഹർ ജംഗ്ഷന് സമീപം വച്ചാണ് സംഭവം.

നഗരൂർ പോലീസ് സബ് ഇൻസ്പെക്ടർ അൻസാർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം തടഞ്ഞ് നിരന്തരം അസഭ്യം വിളിച്ചതിനാണ് സി.പി.എം. പ്രവർത്തകരായ പ്രതികളെ അറസ്റ്റ് ചെയ്തത്. വെള്ളല്ലൂർ മുട്ടച്ചൽ ഊന്നൻകല്ല് സുജിത്ത് ഭവനിൽ വിഷ്ണു (33), വെള്ളല്ലൂർ പേരൂർ മൊട്ടലിൽ പുതവൽവീട്ടിൽ രജീഷ് (40) എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ പ്രതികളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി–1 റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *