Breaking News

കാൻസർ ബാധിച്ച വയോധികയെ മാലിന്യകൂനയ്ക്കരികെ ഉപേക്ഷിച്ചു; ഹൃദയഭേദക സംഭവത്തിൽ പോലീസ് അന്വേഷണം

മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച കാൻസർബാധിതയുടെ ബന്ധുക്കൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

മുംബൈ: ഗോരേഗാവ് ഇസ്ട് പ്രദേശത്തെ ആരേ കോളനിയിലെ മാലിന്യകൂനയ്ക്കരികിൽ ത്വക് (ചർമം) കാൻസർ ബാധിച്ച 60-കാരിയായ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യശോദ ഗായ്ക്‌വാഡ് എന്ന പേരിൽ തിരിച്ചറിയപ്പെട്ട ഇവരെ പേരക്കുട്ടിയായ ബന്ധുവാണ് ഉപേക്ഷിച്ചതെന്നാണ് പോലീസ് കണ്ടെത്തിയതും, ഇവർ നൽകിയ മൊഴിയും വ്യക്തമാക്കുന്നത്.

സംഭവസ്ഥലത്ത് പിങ്ക് നിറമുള്ള നൈറ്റ് ഡ്രസ്സും ചാരനിറമുള്ള പെറ്റിക്കോട്ടും ധരിച്ച നിലയിൽ നിലവിളിയോടെ കിടക്കുന്ന ഇവരെ പോലീസാണ് ആദ്യം കണ്ടെത്തിയത്. മുഖത്ത് ഗുരുതരമായ മുറിവുകളും കവിളിലും മൂക്കിലും അണുബാധയും പ്രത്യക്ഷമായി രുന്നു. ത്വക് കാൻസർ മൂലമാണ് അവസ്ഥ അതീവഗുരുതരമായ തെന്ന് പിന്നീട് ആശുപത്രിയിൽ വെച്ചുള്ള പരിശോധനയിൽ വ്യക്തമായി.

പോലീസ് ആദ്യം ഇവരെ ജോഗേശ്വരി ട്രോമ കെയർ ആശുപത്രിയി ലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. പിന്നീട് കൂപ്പർ ആശുപത്രിയി ലും തുടക്കത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. ഏകദേശം എട്ട് മണിക്കൂറുകൾക്കുശേഷം, പോലീസിന്റെ ശക്തമായ ഇടപെടലി നെത്തുടർന്നാണ് കൂപ്പർ ആശുപത്രിയിൽ ഇവർക്ക് ചികിത്സ ലഭിച്ചത്.

മലാഡിൽ പേരക്കുട്ടിയോടൊപ്പം താമസിച്ചിരുന്നതായും, അവസാനം അവർ തന്നെ ഉപേക്ഷിച്ചതായും യശോദ പോലീസി നോട് പറഞ്ഞിട്ടുണ്ട്. ചോദിച്ച രണ്ട് വിലാസങ്ങളിൽനിന്നും പോലീസിന് ബന്ധുക്കളെ കണ്ടെത്താനായില്ല. അതിനാൽ തന്നെ,

സംഭവത്തിൽ ബന്ധുക്കളുടെ പേരിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാലിന്യക്കൂനിൽ സി.സി.ടി.വി ക്യാമറകൾ ഇല്ലാത്ത തിനാൽ, സമീപത്തുള്ള റോഡുകളിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും പുറത്തുവിട്ട് സഹായം തേടുകയാണ് പോലീസ്.

സാമൂഹിക ബാധ്യതയേറിയ പ്രശ്നം

വയോധികരോടുള്ള അനാദരവും അവഗണനയും സമൂഹത്തിൽ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈ സംഭവവും ഉണ്ടായത്. ഗുരുതരമായ രോഗാവസ്ഥയിലായ ഒരാളെ ഇത്തരം നിഷ്ഠൂരമായ രീതിയിൽ ഉപേക്ഷിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നോ രോരുത്തരും തിരിച്ചറിയേണ്ട സമയമാണ്. ഭരണകൂടവും സാമൂഹിക സംഘടനകളും ഒരുമിച്ചുള്ള പ്രവർത്തനമില്ലാതെ ഇത്തരമൊരു അവസ്ഥ മാറ്റാനാകില്ല.

About The Author

Beacon news is an online news portal from Kerala, India. Its serving online news broadcasting in India and abroad from Bangalore, Karnataka. Started in August 1 this Bangalore based news site has garnered a reputation for being a reliable and trustworthy news source in a very short time Our mission is to deliver the latest national and international news in an impartial and unbiased manner. We have a team of reporters dedicated to providing our readers with the latest news from around the world, the news we publish on our website is gathered by these correspondents.

Related posts

Leave a Reply

Your email address will not be published. Required fields are marked *