
അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നുള്ള മാലിന്യം പാപനാശം തീരത്ത്; അജ്ഞാത വസ്തുക്കളെ കുറിച്ച് അനിശ്ചിതത്വം, തീരത്തെ ദുർഗന്ധം ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു
വർക്കല (പാപനാശം): കൊച്ചിയിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് വർക്കല പാപനാശം തീരത്ത് അടിഞ്ഞ കണ്ടെയ്നറിൽ നിന്ന് പുറത്ത് വന്ന മാലിന്യങ്ങൾ ഇപ്പോഴും തീരത്ത് അവസ്ഥയില്ലാതെ കിടക്കുകയാണ്. അപകടമുണ്ടായി കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യാത്തത് വിനോദസഞ്ചാരികൾക്കും തീർത്ഥാടകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.

പാപനാശം തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ പൊട്ടി, അതിലുള്ള ഉത്പന്നങ്ങൾ കടൽ തീരത്ത് ചിതറുകയായിരുന്നു. തുടക്കത്തിൽ വെളുത്ത പൊടി പോലുള്ള വസ്തുക്കൾ പോലീസിന്റെ മേൽനോട്ട ത്തിൽ നീക്കം ചെയ്‌തെങ്കിലും, രണ്ടു തടി പെട്ടികളിലുണ്ടായിരുന്ന പഞ്ഞി പോലെയുള്ള വസ്തുക്കളും മറ്റും തീരത്ത് ഉപേക്ഷിക്കപ്പെട്ടു.
ഇത് കിഴക്കൻ ഭാഗത്ത്, കടലിലേക്ക് ഒഴുകിയെത്തുന്ന നീരുറവുകൾ ക്ക് സമീപം കുന്നുകൂടി കിടക്കുകയാണ്. ദുർഗന്ധം രൂക്ഷമായതോ ടെ തീരദേശ വാസികൾ മാത്രമല്ല, തീർത്ഥാടനം കഴിഞ്ഞ് കടലിൽ കുളിക്കാൻ എത്തുന്ന ഭക്തജനങ്ങൾക്കും വലിയ അസ്വസ്ഥതകൾ നേരിടേണ്ടിവരുന്നു. വർക്കല നഗരസഭയുടെ ശുചീകരണ തൊഴിലാ ളികൾ അടുത്തിടെ തീരത്ത് ശുചീകരണ പ്രവർത്തനം നടത്തിയെ ങ്കിലും ഈ വിഷമകരമായ വസ്തുക്കൾ നീക്കം ചെയ്യാനായില്ല. “കപ്പലിൽ നിന്നാണ് ഇതു വന്നതെന്ന് കരുതുന്നതിനാൽ നീക്കം ചെയ്യാൻ കഴിയില്ല,“ എന്നാണ് ജീവനക്കാരുടെ നിലപാട്.

അതേസമയം, പെട്ടിയിൽ അടങ്ങിയിരുന്ന ഈ വസ്തുക്കൾ എന്താണെന്ന് ഇതുവരെ ഉദ്യോഗപൂർവമായി വ്യക്തത വരുത്താൻ കഴിയാത്തത് അതിശയകരമാണ്. “ശബരിമല തീർത്ഥാടന മാസങ്ങ ളിലും തിരക്കുള്ള വർക്കലയിലെ പ്രധാന തീരപ്രദേശത്തിൽ ഇത്തര ത്തിൽ ദുർഗന്ധം വമിക്കുന്ന അജ്ഞാത വസ്തുക്കളെ അവഗണിക്കു ന്നത് അതീവ ഗുരുതരമാണ്,“ എന്നാണ് തീരദേശത്തെ നാട്ടുകാരുടെ അഭിപ്രായം.
തീരത്ത് ഭക്തജനങ്ങൾക്ക് ശുദ്ധിയും സുരക്ഷയും ഉറപ്പാക്കുന്നതി നായി, ഈ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നാ ണു പൊതുജനാവശ്യങ്ങൾ.


- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. …