

ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു.
ബെംഗളൂരു: ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷൻ പരിധിയിലെ പേയിങ് ഗെസ്റ്റ് ഹോസ്റ്റലിലാണ് സംഭവം. തമിഴ്നാട് സ്വദേശി വിഷ്ണുവാണ് (28) മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാലുമാസം മുമ്പ് ജോലിതേടി ബംഗളൂരുവിലെത്തിയ വിഷ്ണു കോണപ്പയിലെ അഗ്രഹാരക്കടുത്തുള്ള ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ബി.പി.ഒ കമ്പനിയില്‍ ജോലി ലഭിച്ചു. ഇക്കാര്യം സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. എന്നാല്‍, രാത്രി ഒന്നരയോടെ വലിയ ശബ്ദം കേട്ട് നാട്ടുകാർ എത്തി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്.ബെംഗളൂരു: ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു.പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷൻ പരിധിയിലെ പേയിങ് ഗെസ്റ്റ് ഹോസ്റ്റലിലാണ് സംഭവം.






