

മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ വീടിൻ്റെ മേല്‍ക്കൂര തകർന്ന് വീണ് ഒരു സ്ത്രീ മരിച്ചു.
ബെംഗളൂരു: യാദ്ഗിറിലുള്ള, ഗുർമിത്കല്‍ താലൂക്കിലെ ചിംനഹള്ളിയില്‍ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ വീടിൻ്റെ മേല്‍ക്കൂര തകർന്ന് വീണ് ഒരു സ്ത്രീ മരിച്ചു. ഗുണജാലമ്മ (68) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഗുഞ്ചാലമ്മയുടെ സഹോദരൻ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുർമിത്കല്‍ പോലീസ് പരിധിയിലാണ് സംഭവം
.





