Breaking News

നാവായിക്കുളം തട്ടുപാലത്ത് ബസ് യാത്രികനിൽ നിന്നും കഞ്ചാവ് പിടികൂടി

കല്ലമ്പലം: നാവായിക്കുളത്ത് കഞ്ചാവുമായി ബസിൽ യാത്ര ചെയ്ത ആളെ നാവായിക്കുളം എക്സൈസ് സംഘം പിടികൂടി. ഇയാളിൽ നിന്നും ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു . നെയ്യാറ്റിൻകര  വെങ്ങാനൂരിൽ അരവിന്ദ് ഭവനിൽ അരവിന്ദ് (28) ആണ് പിടിയിലാ യത്. വ്യാഴഴ്ച്ച ഉച്ചയ്ക്ക് 2.45- ന്  നാവായിക്കുളം തട്ടു പാലത്തിന് സമീപം വെച്ചാണ് പ്രതിയെ പിടിച്ചത്.  വിശാഖപട്ടണത്ത് നിന്നുമാണ് കഞ്ചാവ് കൊണ്ടു വന്നതെന്നാണ് വിവരം. 

കെ.എസ്. ആർ.ടി.സി. ബസിൽ കൊല്ലത്തു നിന്ന്  തിരുവനന്തപുര ത്തേക്ക് കഞ്ചാവുമായി യാത്ര ചെയ്യുമ്പോഴാണ് ഇയാൾ പിടിയിലായ ത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തിയാണ് പ്രതിയെ ബസിൽ നിന്ന് പിടികൂടിയത്.

വർക്കല സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ എ.പി.ഷാജഹാൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷൈജു, പ്രിവൻ്റീവ് ഓഫീസർ സുനിൽകുമാർ തുടങ്ങിയവർ വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകി. അറസ്റ്റു ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Related posts

Leave a Reply

Your email address will not be published. Required fields are marked *