Breaking News

ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ വർക്കല സ്വദേശി മുങ്ങി മരിച്ചു

ആറ്റിങ്ങൽ: പൂവൻപാറ ആറ്റിൽ കുളിക്കാനിറങ്ങിയ വർക്കല സ്വദേശി മുങ്ങി മരിച്ചു. വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഭവസ്ഥലത്ത് എത്തുമ്പോൾ കാണാതായ ആളുടെ ചെരുപ്പും മുണ്ടും ഷർട്ടും കരയിൽ ഉണ്ടായിരുന്നു.ഉടൻതന്നെ ഗിയർ സെറ്റ് ചെയ്തു ആദ്യത്തെ ഡൈവിൽ തന്നെ ഏകദേശം മൂന്നു മീറ്റർ ആഴത്തിൽ നിന്നും മൃതദേഹം കണ്ടെടുത്തു . വർക്കല പാലച്ചിറ മാങ്കൂട്ടത്തിൽ വീട്ടിൽ 50 വയസ്സുള്ള നൗഷാദ് ആണ് മരണപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞു .
ആറ്റിങ്ങൽ അഗ്നിശമന നിലയത്തിലെ SFRO സുധീർകുമാറിന്റെ നേതൃത്വത്തിൽ സ്കൂബ ടീമംഗങ്ങളായ FRO രാഗേഷ്,FRO വിഷ്ണു ബി നായർ എന്നിവർ ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *