

കല്ലമ്പലം : നാവായികുളം വലിയകുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു . വെട്ടിയറ പ്ലാച്ചിവെട്ടം സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ രഞ്ജിത്താണ് (32 ) മരിച്ചത്.
കുളിക്കാൻ ഇറങ്ങിയ രഞ്ജിത്ത് വെള്ളത്തിൽ നീന്തുകയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് കരയിൽ ഇരിക്കുകയും ആയിരുന്നു എന്നാണ് പ്രാഥമിക വിവരം. രഞ്ജിത്ത് വെള്ളത്തിൽ മുങ്ങിപ്പോയതറിഞ്ഞ അന്യദേശ തൊഴിലാളികളാണ് കല്ലമ്പലം ഫയർഫോഴ്സിൽ വിവരമറിയിച്ചത് . വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിയോടുകൂടിയാണ് സംഭവം. തുടർന്ന് കല്ലമ്പലം ഫയർഫോഴ്സും സ്കൂബ ടീമും സ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു. എന്നാൽ 7.45 ന് രഞ്ജിത്തിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭിക മരണത്തിനു കല്ലമ്പലം പോലീസ് കേസെടുത്തു .


