Breaking News

‘സിനിമയെന്ന കലയ്ക്ക് വല്ലാതെ വിശക്കുന്നുണ്ട്’ ; ശ്രദ്ധ നേടി ഹരീഷ് പേരടിയുടെ കുറിപ്പ്

സത്യത്തില്‍ സിനിമ വളരെ വിശാലമാണെന്നും അതിനോട് സത്യ സന്ധമായി സമീപിക്കുകയാണ് എങ്കില്‍ അത് തിരിച്ചും നമുക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഇടമാണെന്നും ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞിരിക്കുന്നു

‘സിനിമയെന്ന കലക്ക് വല്ലാതെ വിശക്കുന്നുണ്ട്’ ; ശ്രദ്ധ നേടി ഹരീഷ് പേരടിയുടെ കുറിപ്പ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വേറിട്ട കഥാപാത്രങ്ങളിലൂടെ തന്നിലെ അഭിനയപ്രതിഭ കാഴ്ച വെച്ചുകൊണ്ടും സ്വതസിദ്ധമായ ശൈലിയില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞു കൊണ്ടും തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ തന്റേതായ സാന്നിധ്യം വരച്ചിട്ട നടനാണ് ഹരീഷ് പേരടി. സമൂഹത്തിലെ വിവിധ തരത്തിലുള്ള സംഭവങ്ങളില്‍ തന്റേതായ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയുകയും കൈയ്യടി വാങ്ങുകയും ചെയ്യുന്ന നടന്‍ കൂടിയാണ് താരം. തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി ഹരീഷ് പേരടി എത്താറുണ്ട്. ഇപ്പോഴിതാ ഹരീഷ് പേരടി പങ്കുവെച്ച പുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്. സിനിമയില്‍ എത്തിപ്പെടുന്ന പുരോഗമനവാദികളുടെ പെട്ടെന്നുള്ള സ്വഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്താറെ ഇല്ലെന്നും സിനിമയിലേക്ക് എത്തിപ്പെട്ടാല്‍ പിന്നെ അവിടെ അടിമത്വമാണെന്ന തെറ്റിധാരണയില്‍ അല്ലെങ്കില്‍ അന്ധവിശ്വാസത്തില്‍ ഇത്തരം അഭിനവ പുരോഗമനവാദികള്‍ ജീവിക്കുന്നതാണ് അതിനു കാരണമെന്നും ഹരീഷ് പേരടി കുറിച്ചിരിക്കുന്നു.

സത്യത്തില്‍ സിനിമ അങ്ങനെയല്ലെന്നും അത് വളരെ വിശാലമാണെന്നും അതിനോട് സത്യസന്ധമായി സമിപിച്ചാല്‍ അത് തിരിച്ചും നമുക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഇടമാണെന്നും ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.

‘സിനിമയില്‍ എത്തിപ്പെടുന്ന പുരോഗമനവാദികളുടെ പെട്ടെന്നുള്ള സ്വഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്താറെ ഇല്ല. കാരണം സിനിമയിലേക്ക് എത്തിപ്പെട്ടാല്‍ പിന്നെ അവിടെ അടിമത്വമാണെന്ന തെറ്റിധാരണയില്‍ അല്ലെങ്കില്‍ അന്ധവിശ്വാസത്തില്‍ ആണ് ഇത്തരം അഭിനവ പുരോഗമനവാദികള്‍ ജീവിക്കുന്നത്. സത്യത്തില്‍ സിനിമ അങ്ങിനെയല്ല. അത് വളരെ വിശാലമാണ്. അതിനോട് സത്യസന്ധമായി സമിപിച്ചാല്‍ അത് തിരിച്ചും നമുക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഇടമാണ്.’ ‘സിനിമ ലോകത്തെവിടെയും തേടികൊണ്ടിരിക്കുന്നത് അതിന് തിന്നാനുള്ള പുതിയ കാഴച്ചപാടുകളെ, സര്‍ഗാത്മകതയെ മാത്രമാണ്..ഒരു ഉടമകളുമില്ലാത്ത ആര്‍ക്കും പിടികൊടുക്കാത്ത ഒരു കൊഴുത്ത മീനാണത്. അതുകൊണ്ട് എന്റെ പുതിയ തലമുറയിലെ സര്‍ഗ പ്രതിഭകളെ ആരെയും ഭയക്കാതെ ധൈര്യമായി നിങ്ങളുടെ പുതിയ സൃഷ്ടികളുമായി കടന്നു വരിക. കാരണം സിനിമയെന്ന കലയ്ക്ക് വല്ലാതെ വിശക്കുന്നുണ്ട്.’

Related posts

Leave a Reply

Your email address will not be published. Required fields are marked *