Breaking News

സണ്ണി ലിയോണി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നോ?ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രവുമായി താരം

വീട്ടിലേക്ക് മടങ്ങാൻ സമയമായിരിക്കുന്നു എന്ന കുറിപ്പോടെയാണ് സണ്ണി പുതിയ ചിത്രം പങ്കുവെച്ചത്.

പ്രിയ താരം സണ്ണി ലിയോണി ഇന്ത്യയിലേക്ക് മടങ്ങി വരുന്നുവെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ് ചർച്ചയ്ക്ക് കാരണം. ഇന്ത്യയിൽ കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സണ്ണി ലിയോണി കുടുംബത്തിനൊപ്പം ലോസ് ആ‍ഞ്ചൽസിലേക്ക് പറന്നത്.വീട്ടിലേക്ക് മടങ്ങാൻ സമയമായിരിക്കുന്നു എന്ന കുറിപ്പോടെയാണ് സണ്ണി പുതിയ ചിത്രം പങ്കുവെച്ചത്. ഫോട്ടോയ്ക്ക് താഴെ കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട്. കോവിഡ് 19 നെ തുടർന്ന് കുഞ്ഞുങ്ങൾക്ക് ഇന്ത്യയേക്കാൾ സുരക്ഷിതം ലോസ് ആഞ്ചൽസ് ആണെന്ന് സണ്ണി ലിയോണി പറഞ്ഞിരുന്നു. ജീവിതത്തിൽ കുഞ്ഞുങ്ങൾ കൂടി വന്നാൽ നിങ്ങളുടെ മുൻഗണനകൾ മാറുമെന്നായിരുന്നു താരം പറഞ്ഞിരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *