Breaking News

പതിമൂന്നുകാരിക്ക് പീഡനം: മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ തമിഴ്‌നാട്ടിലുള്ള കാമുകന്റെ അടുത്തെത്താന്‍ സഹായം ചോദിച്ച പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ കാമുകന്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. മണാശ്ശേരി സ്വദേശി മിഥുന്‍ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23), തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കാമരാജ്‌നഗര്‍ സ്വദേശി ധരണി (22) എന്നിവരാണു പിടിയിലായത്. പെണ്‍കുട്ടിയെ കാമുകന്റെ താമസസ്ഥലത്തുനിന്നു കണ്ടെത്തി. കാമുകനെയും അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കേസിലെ പ്രതിയായ മിഥുന്‍രാജിനെ പെണ്‍കുട്ടി മണാശ്ശേരിയിലെ ആശുപത്രിയല്‍ വച്ചാണ് പരിചയപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴി പ്രണയത്തിലായ തമിഴ്‌നാട് സ്വദേശി ധരണി എന്ന യുവാവിന്റെ അടുത്തെത്താന്‍ പെണ്‍കുട്ടി ഇയാളോട് സഹായംതേടി. അതുപ്രകാരം ഈ മാസം രണ്ടിനു മിഥുന്‍രാജ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കാറുമായെത്തി പെണ്‍കുട്ടിയെ കൊണ്ടു പോയി. മണാശ്ശേരിയിലെ മെഡിക്കല്‍ കോളജിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം നിര്‍ത്തി മിഥുന്‍രാജ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഹൊസൂരിലെ ബസ്സ്റ്റാന്‍ഡിലാക്കിയശേഷം കടന്നുകളഞ്ഞെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *