ഇന്ത്യയുടെ ‘ഉരുക്ക് വനിത’എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് 36 വർഷം തികയുകയാണ്. 1984 ഒക്ടേബര്‍ 31 സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര ഗാന്ധി കൊല്ലപ്പെടുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ മകളായ ഇന്ദിരാ പ്രിയദർശിന് 1964 ൽ നെഹ്രുവിന്‍റെ മരണത്തോടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നത്. ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ കാലം ഈ പദവി വഹിച്ച രണ്ടാമത്തെ വ്യക്തി തുടങ്ങിയ വിശേഷണങ്ങളും ഇന്ദിരയ്ക്ക് മാത്രം സ്വന്തം. രാജ്യം കണ്ട കരുത്തുറ്റ ഭരണാധികാരികളിലൊരാളായ ഇന്ദിരയുടെ ചില അപൂർവ്വ ചിത്രങ്ങൾ കാണാം.























