
ആല്‍ഫാ എന്‍റ്റെര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സുനില്‍ മെലൂഹ രചനയും, ജയ്സണ്‍ ആല്‍ഫ സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കാളി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പൂജ പ്രശസ്ത സിനിമാ സംവിധായകനായ ശ്രീ നൂറനാട് രാമചന്ദ്രനും, നൃത്തകിയും നടിയുമായ രശ്മി കൈലാസും ചേര്‍ന്ന് നിര്‍വ്വഹിച്ചു. വര്‍ത്തമാനകാല സ്ത്രീ സ്വത്വബോധത്തെ ചീന്തിയെറിയുന്ന അസമത്വങ്ങളോട് സംവദിക്കുന്നൊരു തുറന്ന ചോദ്യമാണ് കാളി. ഇന്നിന്റെ സദാചാര മുഖംമ്മൂടിയുറകളെ ചീന്തിയെറിയുന്ന ശക്തമായൊരു സ്ത്രീ പക്ഷ രചനകൂടിയായിരിക്കും കാളി. മുറിവേറ്റ പെണ്ണിടങ്ങളുടെ ചോരയില്‍നിന്നുരുവം കൊണ്ട കാളി, കാഴ്ച്ചയിടങ്ങളിലെ ഒരു പുത്തന്‍ ദൃശ്യാനുഭവം കൂടിയായിരിക്കും.