Breaking News

വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ ഉദ്‌ഘാടനം ചെയ്തു

വർക്കല മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി വിവിധ റോഡുകൾ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. സി. ആർ. എഫ് ഫണ്ടിൽ നിന്ന് 11 കോടി രൂപ വിനിയോഗിച്ച് നിർമിച്ച നാവായിക്കുളം പഞ്ചായത്തിലെ 28 ആം മൈൽ – വെട്ടിയറ- കെട്ടിടംമുക്ക് – പലവക്കോട് – ഇടമൺനില – മുക്കടറോഡ് ,
നബാർഡ് ഫണ്ടിൽ നിന്നും 10 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച മടവൂർ ഗ്രാമപഞ്ചായത്തിലെ എലിക്കുന്നാം മുകൾ – വേട്ടക്കാട്ടുകോണം – വേമൂട് – കൃഷ്ണൻകുന്ന് – ചാലാംകോണം – തങ്കക്കല്ല് റോഡ്  എന്നിവ അദ്ദേഹം ഉദ്‌ഘാടനം ചെയ്തു.
കിഫ്‌ബി ഫണ്ടിൽ നിന്നും 47 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വർക്കല-നടയറ- പരിപ്പള്ളി റോഡ്, സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 5 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ വണ്ടിപ്പുര – കോവൂർ – വായനശാല ജംഗ്ഷൻ റോഡ്,  1.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഇലകമൺ പഞ്ചായത്തിലെ ഇലകമൺ – കായൽപ്പുറം റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘടനവും അദ്ദേഹം നിർവഹിച്ചു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ്‌ കഴിഞ്ഞ നാലര വർഷം വർക്കലയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമയ ബന്ധിതമായി റോഡുകളുടെ നിർമ്മാണം  പൂർത്തിയാക്കാൻ സാധിക്കട്ടെയെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. വർക്കല നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ വി. ജോയ് എം. എൽ. എ അധ്യക്ഷത വഹിച്ചു. നാഷണൽ ഹൈവേ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജ്യോതേന്ദ്ര ബാബു ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു. വർക്കല നഗരസഭ ചെയർപേർസൺ ബിന്ദു ഹരിദാസ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. എച് സലിം, ഇലകമൺ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. സുമംഗല, മറ്റ് ജനപ്രതിനിധികൾ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *