Breaking News

ബിലീവേഴ്സ് ചര്‍ച്ചിന്റേത് വന്‍ സാമ്പത്തിക കുംഭകോണമെന്ന് ഇ.ഡി; 5 വര്‍ഷത്തിനുള്ളില്‍ വിദേശ സഹായം 6000 കോടി

പ്രതീകാത്മക ചിത്രം

കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴില്‍ നടക്കുന്നത് വന്‍ സാമ്പത്തിക കുംഭകോണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് ലഭിച്ചത് 6000 കോടിയുടെ വിദേശ സഹായമെന്നും ഇ.ഡി കണ്ടെത്തി.
കണക്കില്‍പെടാത്ത 5 കോടി രൂപ ഇ.ഡി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍നിന്നും കേരളത്തില്‍നിന്നുമാണ് ഈ പണം കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതല്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് തുടങ്ങിയത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
ചാരിറ്റിക്കായി വിദേശത്തുനിന്ന് ലഭിക്കുന്ന പണം അതിനുവേണ്ടിത്തന്നെ വിനിയോഗിക്കണമെന്നും കണക്കുകള്‍ കൃത്യമായി സര്‍ക്കാരിന് നല്‍കണമെന്നുമാണ് വിദേശ സഹായ നിയമത്തില്‍ പറയുന്നത്. എന്നാല്‍ ചാരിറ്റിക്കുവേണ്ടി സ്വീകരിച്ച പണം ബിലീവേഴ്‌സ് ചര്‍ച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്‍പ്പെടെ വകമാറ്റി ചെലവഴിച്ചുവെന്നാണ് ഇ.ഡി കണ്ടെത്തിയിട്ടുള്ളത്. കണക്കുകളിലും പൊരുത്തക്കേടുണ്ട്.
ഡല്‍ഹിയിലെ ഓഫീസില്‍നിന്ന് 3.75 കോടി രൂപയും കേരളത്തിലെ ഓഫീസുകളില്‍നിന്ന് 1.25 കോടി രൂപയുമാണ് ഇ.ഡി പിടിച്ചെടുത്തത്. ഇതില്‍ 57 ലക്ഷം രൂപ വാഹനത്തിന്റെ ഡിക്കിയില്‍നിന്നാണ് ഇ.ഡിക്ക് ലഭിച്ചത്. വിദേശത്ത് നിന്ന് സഹായം ലഭ്യമാക്കാനുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *