

വർക്കല :കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിലെത്തി ഹെലിപ്പാട്, പാപനാശം,ക്ലിഫ് മേഖല ,ശിവഗിരി മഠം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. ടൂറിസം മേഖലയിലുള്ള പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. കാരണം കേരളസംസ്ഥാനത്തിന്റെ മാത്രമല്ല ലോക ഭൂപടത്തിൽ ത്തന്നെ സ്ഥാനം പിടിച്ച സ്ഥലമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ശിവഗിരി മഠത്തിലെത്തിയ മന്ത്രി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ,ജന:സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ, വർക്കല എം.എൽ.എ ജോയി,മുനിസിപ്പൽ ചെയർമാൻ കെ .എം ലാജി എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശാനന്ദ സ്വാമികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി .
അഡ്വക്കേറ്റ് വി ജോയി എം.എൽ.എ വർക്കല നഗരസഭ ചെയർമാൻ കെഎം ലാജി. ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ ഐ.എ.എസ് എന്നിവർ അനുഗമിച്ചു .
വർക്കല ടൂറിസം മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് വി ജോയി എം.എൽ.എ മന്ത്രിയുടെ ശ്റദ്ധയിൽപ്പെടുത്തിയപ്പോൾ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.