
വർക്കല: വാടകയ്ക്ക് നൽകിയ ക്യാമറയും ലെൻസുകളും തട്ടിയെടുത്ത ആളിനെ അയിരൂർ പോലീസ് പിടികൂടി. കൊല്ലം കാവനാട് മീനത്ത്ചേരി കളിയിൽ കിഴക്കതിൽ രഘുനാഥൻ മകൻ ബിനുകൃഷ്ണൻ ( 28 ) ആണ് പിടിയിലായത്. ചെമ്മരുതി മുട്ടപ്പലം റോഡിൽ കുമിളി റോഡിൽ കാട്ടിൽ വീട്ടിൽ ബാബു മകൻ ഡിജി മകൻ ഡിലീജന്റ് ബ്ലസിയുടെ വക രണ്ടര ലക്ഷം വിലവരുന്ന ക്യാമറയും 75,000 രൂപ വിലവരുന്ന രണ്ട് ലെൻസുകളുമാണ് പ്രതി വാടകയ്ക്ക് എടുത്ത ശേഷം കടന്നുകളഞ്ഞത്. ക്യാമറയും ലെൻസുകളും വാടകയ്ക്ക് നൽകുന്നതായി സോഷ്യൽ മീഡിയ മുഖേന നൽകിയ പരസ്യം കണ്ടാണ് പ്രതി ബ്ലസിയെ സമീപിച്ചതും ദിവസ വാടകയ്ക്കായി ക്യാമറയും ലെൻസുകളും കൈക്കലാക്കിയതും .അതിനുശേഷം മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത ശേഷം ചെന്നൈക്ക് കടന്ന പ്രതി ക്യാമറയും ലെൻസുകളും സോഷ്യൽമീഡിയ വഴി തന്നെ ചെന്നൈയിൽ വിൽക്കുകയും ചെയ്തു. തുടർന്ന് നാട്ടിലെത്തിയ പ്രതിയെ ഓച്ചിറയിൽ നിന്നും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് സാക്ഷികളെയും മറ്റും കാണിച്ചു തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വർക്കല ഡിവൈഎസ്പി ശ്രീ ബാബുക്കുട്ടന്റ്റെ നിർദ്ദേശപ്രകാരം അയിരൂർ ഐ എസ് എച്ച് ഒ ശ്രീജേഷ് വി കെ, എസ് ഐ സജീവ് ആർ , ജി എസ് ഐ സുനിൽ കുമാർ ,എ എസ്ഐ ശ്രീകുമാർ ബി, സി പി ഒ മാരായ സജീവ് വി, സുജിത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കൊല്ലം ജില്ലയിലെ കിളികൊല്ലൂർ തുടങ്ങി പല സ്റ്റേഷനുകളിലും സമാനസ്വഭാവമുള്ള കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു