Breaking News

പ്രദീപ് പള്ളുരുത്തിയുടെ “കാശി “

Lal Priyan,Selin Kaitharam, Anil Chami,Pradeep Palluruthy,Vinu kumar.

പ്രശസ്ത ചലച്ചിത്ര പിണനിഗായകൻ പ്രദീപ്‌ പള്ളുരുത്തി, സലിൻ കൈതാരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ലാൽ പ്രിയൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഹ്രസ്വ ചിതമാണ് ” കാശി “. റിലാക്സ് സിനിമാസിന്റെ ബാനറിൽ ശാരീ സലിൻ നിർമ്മിക്കുന്ന “കാശി”യില്‍ ചിത്ര പൈ, വിജയൻ പള്ളുരുത്തി, ജെ പി,ആരകുന്നം,സിറിൽ, ഹാരിസ് നൈന്ന, തുടങ്ങിയവരും അഭിനയിക്കുന്നു.അനില്‍ ചാമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.


ഗാനരചനയും സംഗീത സംവിധാനവും പ്രദീപ്‌ പള്ളുരുത്തി നിര്‍വ്വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടർ-വിനു കുമാര്‍, അസിസ്റ്റന്റ് ക്യാമറമാന്‍- ശ്യാം വടകര, കല-അനീഷ് പിറവം,
വസ്ത്രാലങ്കാരം- ശാരീ സലിൻ, മേക്കപ്പ്- ശ്രുതി മിഥുൻ, കോർഡിനേറ്റർ-സുഭയന്‍.കൊലപാതക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന കാശി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക്
ജയിൽ വാർഡനും എഴുത്തുകാരനുമായ സഹജൻ്റെ യാത്രയാണ്
” കാശി “യില്‍ ലാല്‍ പ്രിയന്‍ ദൃശ്യവല്‍ക്കരിക്കുന്നത്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *