Breaking News

വെട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

വെട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിച്ചപ്പോള്‍. ഫോട്ടോ : അജിത് കാസർഗോഡ്

വര്‍ക്കല: വെട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിച്ചു. വെട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടും എന്‍.ആര്‍.എച്ച്.എം ഫണ്ടും സംയോജിപ്പിച്ചാണ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചത്. ഗവണ്‍മെന്റില്‍ നിന്നും ഒരു ഡോക്ടറെയും ഒരു സ്റ്റാഫ് നേഴ്‌സിനെയും അധികമായി നിയമിച്ചിട്ടുണ്ട്. കൂടാതെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നേഴ്‌സ്, ഒരു ഫാര്‍മസിസ്റ്റ്, ഒരു ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ നാല് തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ട്. ഇവരുടെ വേതനം ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും നല്‍കും. കുടുംബാരോഗ്യ കേന്ദ്രമായതോടെ ആശുപത്രിയുടെ പ്രവര്‍ത്തന സമയവും ഡോക്ടര്‍മാരുടെ സേവനവും വൈകിട്ട് ആറ് മണിവരെ ഉണ്ടാകും. അതോടൊപ്പം മെച്ചപ്പെട്ട ലാബ് സൗകര്യവും ഇ-ഹെല്‍ത്ത് സംവിധാനവും ജീവിതശൈലിരോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കുളള ‘ശ്വാസ്-ക്ലിനിക്കും’ സജ്ജമായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും തടര്‍പരിപാലനത്തിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അഡ്വ. വി.ജോയി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. അസിം ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സബീന ശശാങ്കന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗീത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പ്രശോഭന, സുജി, മെമ്പര്‍മാരായ ബിന്ദു.എന്‍, ബിന്ദു.ആര്‍, നിസ അലിയാര്‍, നിഹാസ്, റീന, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാഹിം എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *