

ദില്ലി: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വസതിയിലാണ് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൗശല്‍ കിഷോറിന്റെ മകന്റെ പേരിലുള്ള തോക്ക് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍ രംഗത്തെത്തി. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടത് മകന്റെ ഉറ്റ സുഹൃത്താണ്. സംഭവ സമയത്ത് മകന്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.


