

മടവൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും അനുസ്മരണം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മടവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത് ലാലിന്റെയും അഞ്ചാമത് രക്തസാക്ഷി ദിനം തുമ്പോട് ജംഗ്ഷനില്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം തകരപ്പറമ്പ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മടവൂര്‍ മണ്ഡലം പ്രസിഡന്റ് റിയാസ്.എസ്.വേട്ടയ്ക്കാട്ടുകോണം അധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് മുളവന, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജാഫര്‍ മടവൂര്‍, സുജിത്ത് പനപ്പാകുന്ന്, രാഥുല്‍ കൃഷ്ണ, അക്ഷയ് ശിവരാജ്, തകരപ്പറമ്പ് കോണ്‍ഗ്രസ് നേതാക്കളായ ബിജു.പി.ചന്ദ്രന്‍, നവാസ് പുലിയൂര്‍ക്കോണം, സലിം പുലിയൂര്‍ക്കോണം, തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ റിയാസ്.എസ്.മാങ്കോണം കൃതജ്ഞത രേഖപ്പെടുത്തി.




