

വര്‍ക്കല: വര്‍ക്കലയില്‍ എം.ഡി.എം.എ കൈവശം വച്ചതിന് യുവാവ് അറസ്റ്റില്‍. വര്‍ക്കല ചിലക്കൂര്‍ തൊട്ടിപ്പാലം കനാല്‍ പുറമ്പോക്ക് റസീന മന്‍സിലില്‍ ഷാഹുദ്ദീന്റെ മകന്‍ ഷാഹിദി(20)നെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇടവ ഓടയം ബീച്ച് ഹൗസ് റിസോര്‍ട്ടിന് സമീപത്തുനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പ്രതിയില്‍നിന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ .03 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു.

ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം ഉണ്ടാവുമെന്ന് അയിരൂര്‍ പോലീസ് അറിയിച്ചു. ഈ കേസില്‍ കുറഞ്ഞ അളവിലുള്ള ലഹരിവസ്തുവാണ് പിടികൂടിയതെങ്കിലും ഇത്തരം കേസുകള്‍ നിരന്തരം ഉണ്ടാവുന്ന സാഹചര്യത്തില്‍ ലഹരി മാഫിയയ്‌ക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള ബീക്കണ്‍ ന്യൂസിന്റെ ചോദ്യത്തിനോടായിരുന്നു പോലീസിന്റെ പ്രതികരണം. ഇപ്പോള്‍ പിടികൂടിയത് കുറഞ്ഞ അളവിലുള്ള ലഹരിമരുന്നാണെങ്കിലും ഇതിന്റെ വലിയ അളവ് ലഹരിയുമായി യുവജനതയെ ലഹരിയുടെ വലയിലാക്കാന്‍ ശ്രമിക്കുന്ന ലഹരി മാഫിയ സംഘങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

