Breaking News

ആറ്റിങ്ങലില്‍ ഒന്നര മണിക്കൂറിനിടെ രണ്ട് വാഹനാപകടങ്ങള്‍: രണ്ട് മരണം

വിഷ്ണു, അപകടത്തില്‍പെട്ട ബസും ഇരുചക്രവാഹനവും

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ഒന്നര മണിക്കൂറിനിടെ രണ്ട് വാഹനാപകടങ്ങളില്‍ രണ്ട് മരണം. ആറ്റിങ്ങല്‍ നഗരൂരില്‍ ബുധനാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു ആദ്യത്തെ അപകടം. വഞ്ചിയൂര്‍ ഭാഗത്തേക്ക് പോയ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ വഞ്ചിയൂര്‍ കട്ടപ്പറമ്പ് സ്വദേശി വിഷ്ണു (24) മരിച്ചു. ഒന്നര മണിക്കൂറിന് ശേഷം വഞ്ചിയൂര്‍ യു.പി സ്‌കൂളിനു മുന്നില്‍ റോഡ് മുറിച്ചു കടക്കവേ കാല്‍നടയാത്രക്കാരനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാല്‍നടയാത്രക്കാരനായ വഞ്ചിയൂര്‍ സ്വദേശി സത്യന്‍ മരിച്ചു. രണ്ടു പേരുടെ മൃതദേഹങ്ങളും ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍. നഗരൂര്‍ പോലീസ് അനന്തരനടപടികള്‍ സ്വീകരിച്ചു വരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *