Breaking News

വിശുദ്ധന്‍ പരാമര്‍ശം ഉയര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് വി.എന്‍.വാസവന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശുദ്ധന്‍ പരാമര്‍ശത്തിനെതിരെ വി.എന്‍.വാസവന്‍. വിശുദ്ധന്‍ പരാമര്‍ശം യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാക്കിയാല്‍ നിയമപരമായി നേരിടുമെന്ന് വാസവന്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കണമെന്ന വി.ഡി.സതീശന്റെ പരാമര്‍ശം ഉന്നമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. തൃപ്പൂണിത്തുറ ഉപതെരഞ്ഞെടുപ്പില്‍ മതപരമായ കാര്യങ്ങളുയര്‍ത്തി പ്രചാരണം നടത്തിയ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശങ്ങളും വി.എന്‍.വാസവന്‍ ചൂണ്ടിക്കാട്ടി.

മതപരമായ കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല. യു.ഡി.എഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റചട്ടങ്ങള്‍ പാലിക്കണം തവികാരം ഉണര്‍ത്തുന്ന ഒന്നും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, പുതുപ്പള്ളിയില്‍ ഇടതുമുന്നണി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുമെന്ന് ചില വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതില്‍ അതൃപ്തനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ കോണ്‍ഗ്രസ് നേതാക്കളടക്കം ഇടപെട്ട് അനുനയിപ്പിച്ചതോടെ അത്തരം വാര്‍ത്തകള്‍ക്ക് പ്രസക്തിയില്ലാതായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *