

വർക്കല: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കൊലപാതകശ്രമകേസില്‍ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. ചെറുന്നിയൂര്‍ ദളവാപുരം കമ്പൂര്‍ വീട്ടില്‍ 35 വയസുള്ള ആദര്‍ശ് ആണ് പിടിയിലായത്.
വര്‍ക്കല മരക്കടമുക്ക് പൊയ്കവിളയില്‍ കുന്നുംപുറത്ത് കൊച്ചുപുത്തന്‍വീട്ടില്‍ രാധാകൃഷ്ണനെ തലയ്ക്ക് കുപ്പി കൊണ്ടടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മദ്യപാനത്തിന് ഇടയിൽ ഉണ്ടായ വാക്കു തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം ദളവാപുരത്ത് കടയില്‍ സാധനം വാങ്ങാനെത്തിയപ്പോഴാണ് ആദര്‍ശും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചത്. വര്‍ക്കല ഇന്‍സ്‌പെക്ടര്‍ വി.വി.ദിപിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



