

വർക്കല:നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വർക്കല വെട്ടൂർ അരിവാളം സ്വദേശിയായ കുന്നുംപുറം വീട്ടിൽ 28 വയസ്സു ള്ള സുൽത്താൻ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലായി.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിപ്പിച്ച കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം വർക്കല ഡി.വൈ.എസ്.പി ഗോപകുമാറി ന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോലീസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ കെ.വി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് കരുതൽ തടങ്കലിലാക്കുകയും ചെയ്തു.


