

വർക്കല: എക്സൈസ് കുരയ്ക്കണ്ണി ഭാഗത്ത് നടത്തിയ പരിശോധ നയിൽ മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഹെറോയിൻ പിടികൂടി. ആസാമിലെ നാഗോൺ ജില്ലയിൽ ദകാർഘട്ട് സ്വദേശി യായ സിയാൽമറി വീട്ടിൽ അഷാദുൽ ഹക്ക് എന്ന 32 കാരനാണ് ആറ്റിങ്ങൽ മാർക്കറ്റ് റോഡിന് സമീപമുള്ള ലോഡ്ജിൽ താമസിച്ച് വർക്കല ടൂറിസം മേഖലയിൽ ഹെറോയിൻ വിൽപ്പന യ്ക്ക് എത്തിച്ചപ്പോഴായിരുന്നു വർക്കല കുരയ്ക്കണ്ണിയിൽ വച്ച് എക്സൈസിൻ്റെ പിടിയിലായത്.

അറസ്റ്റു ചെയ്ത പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർ നിയമനടപടികൾ സ്വീകരിച്ചു. വർക്കല എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ എസ്. അനിൽകുമാറിൻ്റെ നേതൃത്വത്തിൽ രതീശൻ ചെട്ടിയാർ, വിജയകുമാർ , അരുൺമോഹൻ, ലിബിൻ, രതീഷ്, ബിൻസി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


