

കല്ലമ്പലം: കല്ലമ്പലം കരവാരത്ത് യുവതി തൂങ്ങി മരിച്ച നിലയില്‍. കരവാരം തോട്ടുമുക്ക് ചരുവിള തേക്കേ വീട്ടില് സുഷമയുടെ മകള്‍ ഷിജിയെയാണ് വീടിന് പുറകുവശത്തുള്ള ബാത്ത്‌റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഷിജിയുടെ മകളാണ് മൃതദേഹം കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്. സാമ്പത്തികമോ കുടുംബപരമോ ആയ പ്രശ്‌നങ്ങളൊന്നും ഷിജി നേരിട്ടിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. പെട്ടെന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം സംസ്‌കരിച്ചു. ഭര്‍ത്താവ്: ശശാങ്കന്‍. ലക്ഷ്മി, സോന, പാര്‍വതി എന്നിവര്‍ മക്കളാണ്.


