Breaking News

വര്‍ക്കലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

വര്‍ക്കല: വര്‍ക്കലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി ഒന്‍പതരയോടെ വര്‍ക്കല പുത്തന്‍ചന്തയ്ക്കും മരക്കടമുക്കിനും ഇടയിലാണ് അപകടനം നടന്നത്. പരിക്ക് പറ്റിയ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ ഗുരുതര പരിക്കുകളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *